Please send study materials to smartteachersunion@gmail.com**
ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക..

കോയസ്സൻ




ഉറൂബ്

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.



കൃതികൾ

നോവലുകൾ

  • ആമിന (1948)
  • കുഞ്ഞമ്മയും കൂട്ടുകാരും (1952)
  • ഉമ്മാച്ചു (1954)
  • മിണ്ടാപ്പെണ്ണ് (1958)
  • സുന്ദരികളും സുന്ദരന്മാരും (1958)
    • സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ, ഗോപാലകൃഷ്ണൻ, സുലൈമാൻ, രാമൻ മാസ്റ്റർ, വേലുമ്മാൻ, ശാന്ത, കാർത്തികേയൻ, ഹസ്സൻ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌.
  • ചുഴിക്കു പിൻപേ ചുഴി (1967)
  • അണിയറ (1968)
  • അമ്മിണി (1972)
  • കരുവേലക്കുന്ന്
  • ഇടനാഴികൾ ( എഴുതി പൂർത്തിയാക്കിയില്ല)

ചെറുകഥകൾ

  • നീർച്ചാലുകൾ (1945)
  • തേന്മുള്ളുകൾ (1945)
  • താമരത്തൊപ്പി (1955)
  • മുഖംമൂടികൾ (1966)
  • തുറന്നിട്ട ജാലകം (1949)
  • നിലാവിന്റെ രഹസ്യം (1974)
  • തിരഞ്ഞെടുത്ത കഥകൾ (1982)
  • രാച്ചിയമ്മ (1969)
  • ഗോപാലൻ നായരു‌‌‌ടെ താടി (1963)
  • വെളുത്ത കുട്ടി (1958)
  • മഞ്ഞിൻമറയിലെ സൂര്യൻ
  • നവോന്മേഷം (1946)
  • കതിർക്കറ്റ (1947)
  • നീലമല (1950)
  • ഉള്ളവരും ഇല്ലാത്തവരും (1952)
  • ലാത്തിയും പൂക്കളും (1948)
  • വസന്തയു‌ടെ അമ്മ
  • മൗലവിയും ചങ്ങാതിമാരും (1954)
  • റിസർവ് ചെയ്യാത്ത ബർത്ത്‌ (1980)
  • കൂമ്പെടുക്കുന്ന മണ്ണ് (1951)
  • ഉറൂബിന്റെ കുട്ടിക്കഥകൾ
  • നീലവെളിച്ചം (1952)
  • മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം (1968)
  • അങ്കവീരൻ (1967)
  • അപ്പുവിന്റെ ലോകം
  • മല്ലനും മരണവും - രണ്ടാം പതിപ്പ് (1966)

കവിതകൾ

  • നിഴലാട്ടം
  • മാമൂലിന്റെ മാറ്റൊലി
  • പിറന്നാൾ (1947)

ഉപന്യാസങ്ങൾ

  • കവിസമ്മേളനം (1969)
  • ഉറൂബിന്റെ ശനിയാഴ്ചകൾ
  • ഉറൂബിന്റെ ലേഖനങ്ങൾ

നാടകങ്ങൾ

  • തീ കൊണ്ടു കളിക്കരുത്
  • മണ്ണും പെണ്ണും (1954)
  • മിസ് ചിന്നുവും ലേഡി ജാനുവും (1961)

തിരക്കഥകൾ

പുരസ്കാരങ്ങൾ

No comments: