ഡി. വിനയചന്ദ്രൻ
കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
- ആശാൻ സ്മാരക കവിതാ പുരസ്കാരം 2006
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1992) - ‘നരകം ഒരു പ്രേമകവിതയെഴുതുന്നു‘ എന്ന കൃതിക്ക്.
പ്രസിദ്ധീകരിച്ച കൃതികൾ
- നരകം ഒരു പ്രേമകവിത എഴുതുന്നു
- ഡി. വിനയചന്ദ്രന്റെ കവിതകൾ
- ദിശാസൂചി
- കായിക്കരയിലെ കടൽ
- വീട്ടിലേയ്ക്കുള്ള വഴി
- സമയമാനസം
- സമസ്തകേരളം പി.ഒ. (കവിതാസമാഹാരങ്ങൾ)
- പൊടിച്ചി
- ഉപരിക്കുന്ന് (നോവൽ)
- പേരറിയാത്ത മരങ്ങൾ (കഥകൾ)
- വംശഗാഥ (ഖണ്ഡകാവ്യം)
- കണ്ണൻ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ)
- നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ)
- ജലംകൊണ്ട് മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ)
- ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരഖ്യാനം)
- ദിഗംബര കവിതകൾ (പരിഭാഷ)