Neil Alden Armstrong | |
---|---|
![]() |
|
(retired USN)/NASA Astronaut | |
ദേശീയത | American |
സ്ഥിതി | Retired astronaut |
മുൻ തൊഴിൽ
|
Test pilot |
ബഹിരാകാശത്ത് ചെലവഴിച്ച സമയം
|
8 days, 14 hours and 12 minutes |
തിരഞ്ഞെടുക്കപ്പെട്ടത് | 1958 MISS; 1960 Dyna-Soar; 1962 NASA Astronaut Group 2 |
ദൗത്യങ്ങൾ | Gemini 8, Apollo 11 |
ദൗത്യമുദ്ര
|
![]() ![]() |
ബഹിരാകാശസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയൻ യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകൾ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയിൽ എഫ്-100 സൂപ്പർ സേബർ എ ആന്റ് സി എയർക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാർഫൈറ്റർ എന്നിവയിൽ പ്രൊജക്ട് പൈലറ്റ് ആയി പ്രവർത്തിച്ചു. ബെൽ എക്സ്-1ബി, ബെൽ എക്സ്-5, നോർത്ത് അമേരിക്കൻ എക്സ്-15, എഫ്-105 തണ്ടർചീഫ്, എഫ്-106 ഡെൽറ്റ ഡാർട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കർ, പാർസെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. 2012 ഓഗസ്റ്റ് 25-ന് അന്തരിച്ചു[2].